Thursday, April 11, 2019

കേരള കോൺഗ്രസിലെ കരുത്തുറ്റ ജനനായകൻ വിട പറഞ്ഞു. അവശേഷിക്കുന്നത് 3 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.



തിരുവനന്തപുരം: കേരള കോൺഗ്രസിലെ വളരെ ശക്തനായ നേതാവായിരുന്നു ശ്രീ കെ.എം.മാണി. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കേരള കോൺഗ്രെസ്സിനുമുന്നിൽ ഇനി 3 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബാക്കി.
  • ശ്രീ കെ.എം.മാണി വഹിച്ചിരുന്ന പാർട്ടി ചെയർമാൻ സ്ഥാനത്തേയ്ക്ക് ഇനി ആര്?
  • നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേയ്ക്ക് ആര്?
  • പാലാ നിയമസഭ സീറ്റിലേയ്ക്ക് ഇനി ആര് പകരക്കാരൻ?



ശ്രീ.ജോസഫ്- മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കേ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിർണായകം ആകും. നിലവിൽ ശ്രീ പി.ജെ ജോസഫ് വർക്കിംഗ് ചെയർമാനും മാണിയുടെ മകൻ ജോസ്.കെ.മാണി വൈസ് ചെയർമാനും സി എസ് തോമസ് ഡെപ്യൂട്ടി ചെയര്മാനുമാണ്. ജോസ്.കെ മാണി തന്നെ ചെയർമാൻ സ്ഥാനത്തേയ്ക് വരണം എന്നാണ് മാണി വിഭാഗം നേഎം താക്കളുടെ ആഗ്രഹം. നിലവിലുള്ള തീരുമാനങ്ങൾ അവ്യക്തം ആണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പ്രധാന തീരുമാനങ്ങളാണ് ഇവ.

Wednesday, April 3, 2019

രമ്യ ഹരിദാസിനെ അവഹേളിച്ച വിജയരാഘവനെതിരെ വനിത കമ്മീഷൻ സ്വമേധയ കേസെടുക്കണം: കെ. ബാബു

ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ സഭ്യേതരമായ പരാമർശങ്ങൾ നടത്തിയ എൽ ഡി എഫ് കൺവീനർ എ. വിജയരാഘവനെതിരെ സംസ്ഥാന വനിത കമ്മീഷൻ സ്വമേധയ കേസെടുക്കണമെന്ന് മുൻ മന്ത്രി കെ. ബാബു ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ അവഹേളിച്ച വിജയരാഘവൻ മലയാളികൾക്ക് തന്നെ അപമാനമായി മാറിയിരിക്കുകയാണ്. നവോത്ഥാനത്തിന്റെ പേരും പറഞ്ഞ് സ്ത്രീശാക്തീകരണത്തിനായി സർക്കാർ ചെലവിൽ വനിതാ മതിൽ കെട്ടാൻ കല്ലും കട്ടയും ചുമന്ന എൽ ഡി എഫ് കൺവീനർ തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ അധിക്ഷേപിച്ചത് നവോത്ഥാനത്തിന്റെ ഭാഗമാണോയെന്ന് സി പി എം വ്യക്തമാക്കണം. രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയരാഘവൻ മലപ്പുറം ജില്ലയെ വംശീയമായി അധിക്ഷേപിച്ചതിൽ മാപ്പ് പറയണം, കെ. ബാബു അറിയിച്ചു.

Thursday, March 7, 2019

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കും.



കോണ്ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി, 15 സ്ഥാനാർത്ഥികളാണ് അതിൽ ഉൾപെട്ടിട്ടുള്ളത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി അമേത്തിയിലും സോണിയ ഗാന്ധി റായിബറേലിയിലും മത്സരിക്കും എന്നതാണ് റിപ്പോർട്ട്. കൂടുതൽ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.




കൂടുതൽ വാർത്തകൾക്കായി onmedia1  ഫേസ്ബുക്ക് ഒഫീഷ്യൽ പേജ് ലൈക്ക് ചെയുക.

Wednesday, March 6, 2019

ദിവസേന 3 ജിബി ഇന്റർനെറ്റ് പാക്കുകളുമായി പ്രമുഖ ടെലികോം കമ്പനികൾ



ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുവാനായി ടെലികോം കമ്പനികൾ മത്സരിക്കുകയാണ്. വൊഡാഫോൺജിയോഎയർടെൽ എന്നിവരാണ് പുതിയ ഓഫറുകളുമായി ഇപ്പോൾ മുൻനിരയിൽ. മിതമായ നിരക്കിൽ മികച്ച സേവനം എന്ന രീതിയിലാണ് പുതിയ പ്ലാനുകൾ.

ജിയോ- 299 പ്ലാൻ

പ്രീപെയ്ഡ് ഉപഭോക്താക്തർക്കായി 3 ജിബി ഡേറ്റ നൽകുന്ന ചെറിയ നിരക്കിലുള്ള ഓഫറാണ് ജിയോ നൽകുന്നത്. 28 ദിവസത്തേയ്ക്കാണ് ഓഫർ കാലാവധി മാത്രവുമല്ല ദിവസേനയുള്ള 3 ജിബി പാക്കേജ് ഉപയോഗിച്ചുകഴിഞ്ഞാൽ 64 കെബി സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാകും. ഇതിനുപുറമെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 100 ടെക്സ്റ്റ് മെസ്സേജസ്സും ചെയ്യാവുന്നതാണ്.


എയർടെൽ - 349 പ്ലാൻ

349 രൂപ റീചാർജ് പ്ലാനിൽ പ്രതിദിനം 3 ജിബി ഇന്റർനെറ്റ് ഡേറ്റയും അൺലിമിറ്റഡ് കോളിങ്, ഫ്രീ മെസ്സേജിങ് സൗകര്യവും നൽകുന്നു. പ്രതിദിന ഡാറ്റ പ്ലാനിനു ശേഷം ഉപയോഗിക്കുന്ന ഇന്റെർനെറ്റിന് സാധാരണ നിരക്ക്  ഈടാക്കും.

വൊഡാഫോൺ - 349 പ്ലാൻ

എയർടെൽ നൽകുന്ന അതേ സേവനരീതിയിലാണ് വൊഡാഫോൺ പ്ലാനും. 28 ദിവസത്തേയ്ക്കു 349 രൂപയ്ക്കു റീചാർജ് ചെയ്യുംഫോൾ ദിവസേന 3 ജിബി ഇന്റർനെറ്റ് പാക്കേജും കോളിങ്, മെസ്സേജിങ് സേവനങ്ങളും നിങ്ങൾക്കു ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജ് ലൈക് ചെയുക.


x

x

Tuesday, February 5, 2019

ശബരിമല യുവതി പ്രവേശനം: വിധിയിലെ പിഴവ് എന്തെന്ന് ചീഫ് ജസ്റ്റിസ്!

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന ഹർജിയിൽ വാദം തുടങ്ങി. വിധിയിൽ പിഴവ് എന്തെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആവശ്യപ്പെട്ടു.


ആദ്യവാദം എൻ എസ് എസിന്റെ പുനഃപരിശോധ ഹർജിയെ അടിസ്ഥാനമാക്കിയാണ്. മുതിർന്ന അഭിഭാഷകൻ ശ്രീ കെ പരാശരന്ആണ് എൻ എസ് എസിനു വേണ്ടി വധിക്കുന്നത്. ഭരണഘനയുടെ 15-ാം അനുച്ഛേദം പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന്  വാദിച്ചു. പുനഃപരിശോധന ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജികളുമാണ് പരിഗണിക്കുന്നത്.

Monday, February 4, 2019

ബി.ജെ.പി യുടെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹത്തിനു വിരാമം- പ്രതികരണവുമായി ശ്രീ മോഹൻലാൽ!

തിരുവനന്തപുരം : "സ്ഥാനാർത്ഥിയാകാൻ ഞാനില്ല, ചെയ്തുതീർക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ട്. എന്റെ മേഖല രാഷ്ട്രീയമല്ല സിനിമയാണ്‌." ഇതായിരുന്നു സ്ഥാനാർത്ഥി സ്ഥാനത്തെ കുറിച്ച് ശ്രീ മോഹൻലാലിന്റെ പ്രതികരണം.


തിരുവന്തപുരത്തു ബി.ജെ.പി സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കുമെന്ന ശക്തമായ പ്രചരണത്തിലെ ആകാംഷയാണ് അദ്ദേഹം അവസാനിപ്പിച്ചത്.


കേരള കോൺഗ്രസിലെ കരുത്തുറ്റ ജനനായകൻ വിട പറഞ്ഞു. അവശേഷിക്കുന്നത് 3 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.

തിരുവനന്തപുരം:  കേരള കോൺഗ്രസിലെ വളരെ ശക്തനായ നേതാവായിരുന്നു ശ്രീ കെ . എം . മാണി . അദ്ദേഹത്തിന്റെ നിര്യാണത്തോടെ കേരള കോൺഗ്രെസ്സ...